എ കെ എ എസ് ഡബ്ല്യു യു യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം മാര്‍ച്ച് 10 ന്
എ കെ എ എസ് ഡബ്ല്യു യു യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം മാര്‍ച്ച് 10 ന്

ഇടുക്കി: കേരള ആര്‍ട്ടിസാന്‍സ് ആന്റ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം മാര്‍ച്ച് 10ന് കൊല്ലത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ.പി.ജര്‍മിയാസ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 30 വര്‍ഷമായി കേരളത്തിലെ അസംഘിടിത തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എ കെ എ എസ് ഡബ്ല്യു യു. മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ അടിയന്തിരമായി വിതരണം ചെയ്യുക, സെസ് പിരിവ് ബോര്‍ഡിനെ ഏല്‍പിക്കുക, പുതിയ തൊഴിലാളികളെ അടിയന്തിരമായി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, തുടങ്ങി പന്ത്രണ്ടോളം ആവശ്യങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സംസ്ഥാന പ്രസിഡന്റ് പി എം എ ലത്തീഫ് അദ്ധ്യക്ഷനാകും. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സവിന്‍ സത്യന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസി.പി.കെ.എം.ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടോമി പുളിമൂട്ടില്‍, സംസ്ഥാന സെക്രട്ടറി സാജു കാഞ്ഞിരത്താംകുന്നേല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സൂട്ടര്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






