കട്ടപ്പനയില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ച് എന്‍ ജി ഒ അസോസിയേഷന്‍
കട്ടപ്പനയില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ച് എന്‍ ജി ഒ അസോസിയേഷന്‍

ഇടുക്കി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഓ അസോസിയേഷന്റെ നേതൃത്വത്തില്‍ കട്ടപ്പന സബ് ട്രെഷറിക്ക് മുന്‍പില്‍ കഞ്ഞിവച്ച് കുത്തിയിരിപ്പ് സമരം നടത്തി. എന്‍ ജി ഓ അസോസിയേഷനും, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് കട്ടപ്പന സബ് ട്രെഷറിക്ക് മുന്‍പില്‍ സമരം സംഘടിപ്പിച്ചത്. എന്‍ജിഓ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ശിഹാബ് പരീത് സമരം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍,എന്‍ ജി ഓ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.സി ബിനോയ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജോസഫ് പൊരുന്നോലില്‍, കെഎസ്എസ്പിഎ സംസ്ഥാന കമ്മറ്റി അംഗം കെ.എ.മാത്യു, ജെയ്സണ്‍ സി ജോണ്‍, കെ എം ജേക്കബ്, രാജന്‍ കാലാച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു. കെ സി ടൈറ്റസ്, കെ.എം മുഹമ്മദ് താഹ, റൂബി തോമസ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
What's Your Reaction?






