കാഞ്ചിയാറില്‍ വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍
കാഞ്ചിയാറില്‍ വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍

ഇടുക്കി: കാഞ്ചിയാര്‍ കല്‍ത്തൊട്ടി കേന്ദ്രീകരിച്ച് വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിവന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെറ്റയില്‍ ബിജു(ജെയിംസ് സെബാസ്റ്റ്യന്‍) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 5 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലബ്ബക്കട കുഞ്ചുമല റോഡില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. വില്‍പ്പന നടത്താനുപയോഗിച്ച ഓട്ടോറിക്ഷയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് വിദേശമദ്യശാലകള്‍ അടച്ച സാഹചര്യത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. ഇയാള്‍ മുമ്പം അനധികൃതമായി മദ്യപിപ്പന നടത്തിയതിന് പിടിയിലായിട്ടുണ്ട്. അവധി ദിവസങ്ങളില്‍ അടക്കം അനധികൃത മദ്യവില്‍പ്പന നടക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉദ്യോഗസ്ഥരായ അതുല്‍ ലോനന്‍ എം എഫ്, മനോജ് സെബാസ്റ്റ്യന്‍, സജിമോന്‍ ജി തുണ്ടത്തില്‍, ജെയിംസ് മാത്യു, ശ്രീകുമാര്‍ എസ്, ഡെന്നിസണ്‍ ജോസ്, പി എം അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






