ഇടുക്കി ക്ലബ് മുരിക്കാശേരിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ഇടുക്കി ക്ലബ് മുരിക്കാശേരിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ഇടുക്കി: മുരിക്കാശേരി ഇടുക്കി ക്ലബ്ബും തൊടുപുഴ അഹല്യാ കണ്ണാശുപത്രിയും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ്് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് രൂപീകൃതമായി ആറുമാസം കൊണ്ട് നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായം, കുട്ടികള്‍ക്ക് പഠനത്തിനുള്ള സഹായം, കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെയ്യുന്നുണ്ട്. കണ്ണുകളെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ച് ഡോ.ഹഫ്‌സ മുഹമ്മദ് വിഷയാവതരണം നടത്തി. ക്ലബ് പ്രസിഡന്റ് ബെന്നി സേവ്യര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സോമശേഖരന്‍ പി ആര്‍, വൈസ് പ്രസിഡന്റ ജുബി തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ശശി കെ എ, ട്രഷറര്‍ ബിജു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?