സ്‌പെസിയ ഇടുക്കി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
സ്‌പെസിയ ഇടുക്കി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഇടുക്കി: സ്‌പെസിയ ഇടുക്കി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും നടത്തി. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അവസരങ്ങള്‍ നമ്മെ തേടി വരില്ലെന്നും നമ്മള്‍ സ്വയം അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. റോയി കെ പൗലോസ് എംഎല്‍എ അധ്യക്ഷനായി. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രാഫ. ഷീലാ സ്റ്റീഫന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, പ്രൊവിഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ പ്രദീപ സിഎംസി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡീനാ സിഇഒ ജിജോ പാലത്തിങ്കല്‍,സിസ്റ്റര്‍ ചൈതന്യ, ജോര്‍ളി പട്ടാന്‍കുളം എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ റോബര്‍ട്ട് കണ്ണന്‍ചിറ,സീനാ റോബിന്‍ചുരുളി, ചിന്നമ്മ കാല്‍വരിമൗണ്ട്, സുമതി പാറത്തോട് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?