ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനും റോയി കെ പൗലോസ് എംഎല്‍എയ്ക്കും ചെറുതോണിയില്‍ സ്വീകരണം നല്‍കി
ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനും റോയി കെ പൗലോസ് എംഎല്‍എയ്ക്കും ചെറുതോണിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: കേരള കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനും റോയി കെ പൗലോസ് എംഎല്‍എയ്ക്കും ചെറുതോണിയില്‍ സ്വീകരണം നല്‍കി. 12 സീറ്റില്‍ മത്സരിച്ച് ഒന്നില്‍പോലും വിജയിക്കാതെ ഒരുവിഭാഗം നിലംപൊത്തിയപ്പോള്‍ യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന് ജനം തിരിച്ചറിഞ്ഞതായി അപു ജോണ്‍ ജോസഫ് പറഞ്ഞു. എതിരാളികളുടെ ശക്തികേന്ദ്രങ്ങളില്‍പോലും കടന്നുകയറി ഉജ്വലവിജയം സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പുതിയ അംഗങ്ങള്‍ക്ക് അംഗത്വം നല്‍കി.
ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അധ്യക്ഷനായി. സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കന്‍, എം ജെ കുര്യന്‍, സംസ്ഥാന സെക്രട്ടറിമാരായ എം മോനിച്ചന്‍, ബെന്നി പുതുപ്പള്ളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?