ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തങ്കമണി ശാഖ ഉദ്ഘാടനം ചെയ്തു
ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷികഗ്രാമ വികസന ബാങ്ക് തങ്കമണി ശാഖ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷികഗ്രാമ വികസന ബാങ്ക് തങ്കമണിയില്‍ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് എം തോമസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് അംഗം ജോസ് പാലത്തിനാല്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. ബാങ്ക് ജനറല്‍ മാനേജര്‍ ശിവകുമാര്‍ കെ എസ് ആദ്യവായ്പ വിതരണം നടത്തി. സംസ്ഥാന കാര്‍ഷികഗ്രാമ വികസന ബാങ്ക് 2025-26 വര്‍ഷത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ജേതാവ് പൂങ്കുടിയില്‍ ലിജീഷ് ജോസഫിനെ യോഗത്തില്‍ ആദരിച്ചു. തുടര്‍ന്ന് സ്വര്‍ണപ്പണയ വായ്പവിതരണവും നടത്തി. റോമിയോ സെബാസ്റ്റ്യന്‍, ബാങ്ക് സെക്രട്ടറി അനിത പി ടി, വൈസ് പ്രസിഡന്റ് എം എസ് സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസഫ,് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസി കാവുങ്കല്‍, ടിന്റാമോള്‍ വര്‍ഗീസ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോണി ചൊളാമാടം, ചിഞ്ചുമോള്‍ ബിനോയ്, റെനി റോയ്, പഞ്ചായത്തംഗങ്ങളായ എം ജെ ജോണ്‍, ജോസ് തൈശേരിയില്‍, ചെറിയാന്‍ കട്ടക്കയം, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഇതര ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






