അയ്യപ്പന്‍കോവിലില്‍ ജാതിത്തൈ വിതരണം
അയ്യപ്പന്‍കോവിലില്‍ ജാതിത്തൈ വിതരണം

കട്ടപ്പന : അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ജാതിത്തൈ വിതരണം ചെയ്തു. പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. നടപ്പുസാമ്പത്തികവര്‍ഷം ജാതിത്തൈ വിതരണത്തിനായി 3.25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഗുണഭോക്തൃവിഹിതം ഉള്‍പ്പെടെ 4.14 ലക്ഷം രൂപയുടെ ജാതി തൈകള്‍ വിതരണം ചെയ്തുവരുന്നത്. ഒരാള്‍ക്ക് രണ്ട് തൈ വീതം ലഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ വെട്ടിക്കാല അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ ജോസഫ്, സോണിയ ജെറി, ഷൈമോള്‍ രാജന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






