കെ.എസ്.വി.വി.എസ് നെറ്റിത്തൊഴു യൂണിറ്റ് ഓഫീസ് ഉദ്ഘാടനം
കെ.എസ്.വി.വി.എസ് നെറ്റിത്തൊഴു യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

ഇടുക്കി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെറ്റിത്തൊഴു യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് സനീഷ് പി എസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. പൊലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, ഡോ. പ്രിന്‍സ് ഫ്രാങ്കോ, സിസ്റ്റര്‍ സില്‍വിയ ജോസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
പുറ്റടി എന്‍എസ്പിഎച്ച്എസ് പ്രിന്‍സിപ്പലായി നിയമിതനായ കെ എന്‍ ശശിയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് റോജി പോള്‍ വണ്ടന്‍മേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ ജോണ്‍സണ്‍, പഞ്ചായത്തംഗം സിസിലി സജി, കര്‍ഷകസംഘം ഏരിയ അംഗം ജോണ്‍സണ്‍ സ്‌കറിയ, ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു ഇല്ലത്ത്, സമിതി ജില്ലാ വൈസ് പ്രസിഡന്റ് റീന കുര്യാച്ചന്‍, ജില്ലാ ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍, ഏരിയ പ്രസിഡന്റ് റോയി ഉമ്മന്‍, ഏരിയ സെക്രട്ടറി ജിജു എബ്രഹാം, യൂണിറ്റ് സെക്രട്ടറി ബിജോ ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് അണക്കര പ്രതീക്ഷ നികേതന്‍ കുട്ടികള്‍ അവതരിപ്പിച്ച ശിങ്കാരിമേളം, സമിതി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു.
What's Your Reaction?






