കനത്ത മഴ: കുഴിക്കോഴിച്ചാല്‍-ആവണക്കുംചാല്‍ പാലം റോഡ് തകര്‍ന്നു

  കനത്ത മഴ: കുഴിക്കോഴിച്ചാല്‍-ആവണക്കുംചാല്‍ പാലം റോഡ് തകര്‍ന്നു

Jun 27, 2025 - 16:15
 0
  കനത്ത മഴ: കുഴിക്കോഴിച്ചാല്‍-ആവണക്കുംചാല്‍ പാലം റോഡ് തകര്‍ന്നു
This is the title of the web page

ഇടുക്കി: കനത്ത മഴയില്‍ സേനാപതി-രാജകുമാരി പഞ്ചായത്തുകളെ തമ്മില്‍  ബന്ധിപ്പിക്കുന്ന കുഴിക്കോഴിച്ചാല്‍-ആവണക്കുംചാല്‍ പാലം റോഡ് തകര്‍ന്നു. 45ലേറെ വീട്ടുകാര്‍ ആശ്രയിക്കുന്ന പാതയാണ് തകര്‍ന്നത്. റോഡ് പന്നിയാര്‍ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിലാണ്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവഴി കടന്നുപോകാന്‍ സാധിക്കുന്നത്. സ്‌കൂള്‍ ബസുകളോ ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളോ കടന്നുപോകാത്ത സാഹചര്യമാണ് നിലവിലുള്ളത്. റോഡ് ഇടിഞ്ഞതോടെ സമീപവാസികളായ സിബി ഇഞ്ചപ്ലാക്കല്‍, ബിജു കൊച്ചുവീട്ടില്‍ എന്നിവരുടെ വീടും അപകടാവസ്ഥയിലായി. 2018 ലെ പ്രളയത്തിലും ഇവിടെ റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow