പുളിയന്‍മലയില്‍ മാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ സ്ഥലം വാങ്ങും: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം

പുളിയന്‍മലയില്‍ മാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ സ്ഥലം വാങ്ങും: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം

Jun 27, 2025 - 15:37
 0
പുളിയന്‍മലയില്‍ മാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ സ്ഥലം വാങ്ങും: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം
This is the title of the web page

ഇടുക്കി: പുളിയന്‍മലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനായി കൂടുതല്‍ സ്ഥലം വാങ്ങാന്‍ കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇലക്‌ട്രോണിക് മാലിന്യം ഉള്‍പ്പെടെ ശേഖരിച്ച് സംസ്‌കരിക്കുന്നതിനാണ് സ്ഥലം വാങ്ങുന്നത്. 2025- 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചു. വാര്‍ഷിക പദ്ധതി ഗുണഭോക്ത പട്ടികയ്ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷനായി കെഎസ്ഇബിയില്‍ നല്‍കുന്ന തുക 6500ല്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തി. പദ്ധതിക്ക് വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കുന്നതിനാല്‍ കൂടുതല്‍ പണം ചെലവാകുന്ന സാഹചര്യത്തിലാണ് തുക വര്‍ധിപ്പിച്ചത്.
ടൗണ്‍ ഹാളിലെ ഉപയോഗരഹിതമായ വസ്തുക്കള്‍ ലേലം ചെയ്യാനും പുതിയ നിയമനങ്ങള്‍ സംബന്ധിച്ചും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ളവയ്ക്കും അംഗീകാരം നല്‍കി. അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് മേല്‍ക്കൂരയും ചുറ്റുമതിനും നിര്‍മിക്കുന്നത് സംബന്ധിച്ച് അസിസ്റ്റന്റ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിഷയതത്തില്‍ തുടര്‍നടപടിക്കായി നഗരസഭ കൗണ്‍സിലര്‍മാരെയും രാഷ്ട്രീയ പ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗം ചേരാനും തീരുമാനമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow