കട്ടപ്പന സബ് ട്രഷറിക്ക് മുമ്പില്‍ കെ.എസ്.എസ്.പി.എ സത്യാഗ്രഹം
കട്ടപ്പന സബ് ട്രഷറിക്ക് മുമ്പില്‍ കെ.എസ്.എസ്.പി.എ സത്യാഗ്രഹം

ഇടുക്കി : പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, കുടിശികയായ 19 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ് ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ട്രഷറിയ്ക്ക് മുമ്പില്‍ സത്യാഗ്രഹ സമരം നടത്തി. യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സമസ്ത വിഭാഗം ജനങ്ങളെയും വഞ്ചിച്ചുകൊണ്ട് ദുര്‍ഭരണം നടത്തുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ടൗണ്‍ ചുറ്റി നടന്ന പ്രകടനത്തിനു ശേഷമാണ് യോഗം ആരംഭിച്ചത്.
ജില്ലാ പ്രസിഡന്റ് പി. കെ. ഷാജി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ എ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഐവാന്‍ സെബാസ്റ്റ്യന്‍,വനിതാ ഫോറം കണ്‍വീനര്‍ കിങ്ങിണി ടീച്ചര്‍, ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ഡിസിസി ജനറല്‍ സെക്രട്ടറി വൈ സി സ്റ്റീഫന്‍, കെ ആര്‍ ഉണ്ണി കൃഷ്ണന്‍, എ ഡി ചാക്കോ, റോയി ജോര്‍ജ്, റോയി സെബാസ്റ്റ്യന്‍, ജി. രാജരത്‌നം, വി.എ. ജോസഫ്,ജോസ് വെട്ടിക്കാല തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






