അയ്യപ്പന്‍കോവില്‍ ഗവ. എല്‍.പി സ്‌കൂളില്‍ വര്‍ണകൂടാരം പദ്ധതി ഉദ്ഘാടനം സെപ്റ്റംബര്‍ 6 ന്
അയ്യപ്പന്‍കോവില്‍ ഗവ. എല്‍.പി സ്‌കൂളില്‍ വര്‍ണകൂടാരം പദ്ധതി ഉദ്ഘാടനം സെപ്റ്റംബര്‍ 6 ന്

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഗവ. എല്‍ പി സ്‌കൂളില്‍ പാര്‍ക്ക് നിര്‍മിക്കാനൊരുങ്ങി അധികൃതര്‍.
സ്റ്റാര്‍സ് പ്രൈമറി വര്‍ണ്ണ കൂടാരം എന്ന പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്കും, ക്ലാസ് മുറികളില്‍ മനോഹര ചിത്രങ്ങളും ഒരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കളിക്കുന്നതിനും മാനസികമായ ഉല്ലാസത്തിനുമായി സ്‌കൂളിന്റെ മുന്‍ഭാഗത്ത് തരിശായി കിടന്നിരുന്ന ഭൂമി വെട്ടിത്തെളിച്ചാണ് പാര്‍ക്ക് നിര്‍മാണം. കടുവയും, ആമയും, മുയലും , പുള്ളിമാനും ,മരംകൊത്തിയും , വിദ്യാര്‍ഥികളിലും മുതിര്‍ന്നവരിലും ഏറെ കൗതുകമാണ് ഉളവാക്കുന്നത്. കുട്ടികളുടെ മാനസികമായ ഉല്ലാസവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി സ്‌കൂളില്‍ നടപ്പിലാക്കിയതെന്ന് ഹെഡ്മിസ്ട്രസ് റാണി തോമസ് പറഞ്ഞു. വര്‍ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആറാം തീയതി വെള്ളിയാഴ്ച ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും - പീരുമേട് എം..എല്‍ .എ വാഴൂര്‍ സോമന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?






