ബിജെപി ജില്ലാ നേതൃത്വം കട്ടപ്പനയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു
ബിജെപി ജില്ലാ നേതൃത്വം കട്ടപ്പനയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു

ഇടുക്കി : അംബേദ്കർ ജയന്തി സാമൂഹിക സമരസത ദിനമായി ബിജെപി ആഘോഷിച്ചു. കട്ടപ്പനയിലെ അംബേദ്കർ അയ്യങ്കാളി മണ്ഡപത്തിൽ ജില്ലാ സൗത്ത് പ്രസിഡന്റ് വി സി വർഗീസ് ഉദ്ഘാടനം ചെയ്തു.
ബി ആർ അംബേദ്കർ ഭരണഘടനാ ശില്പി മാത്രമല്ല പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ നവോത്ഥാന നായകൻ കൂടിയാണ് എന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, പ്രകാശ് നാരായണൻ, സി കെ ശശി,കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, കട്ടപ്പന നഗരസഭ കൗൺസിലർ തങ്കച്ചൻ പുരയിടം തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?






