ഉടുമ്പന്‍ചോലയില്‍ വീടിനുള്ളില്‍ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
ഉടുമ്പന്‍ചോലയില്‍ വീടിനുള്ളില്‍ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുവാവിനെ വീടിനുള്ളിലെ കിടക്കയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല കാരിത്തോട് മുണ്ടക്കത്തറപ്പേല്‍ സോള്‍രാജ് (30) അണ് മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ വെള്ളിയാഴ്ച വൈകിട്ട് 5 ഓടെ വീട്ടിലെത്തി മാതാപിതാക്കളോട് വഴക്ക് ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ മകളുടെ വീട്ടിലേയ്ക്ക് പോയി. തിങ്കളാഴ്ച രാവിലെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. കിടന്ന് ഉറങ്ങുന്നതിനിടയില്‍ നടത്തിയ കൊലപാതകമാണെന്ന് സംശയിക്കുന്നു. മുറിക്കുള്ളിലെ തറയില്‍ ഭിത്തിയോട് ചേര്‍ന്ന് വിരിച്ചിട്ട കിടക്കവിരിയില്‍ തലക്കടിയില്‍ കൈവച്ചു കിടന്നുറങ്ങുന്ന നിലയില്‍ ചെരിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയില്‍കിടപ്പുണ്ട്. കൊലപാതമാണെന്ന് പ്രാഥമിക സുചന. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒമാരായ അനൂപ്‌മോന്‍, ജോര്‍ളിന്‍ വി സ്‌കറിയ, ടി സി മുരുകന്‍ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
What's Your Reaction?






