ചുരുളി ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അസ്ഥിരോഗ ഒപി ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി
ചുരുളി ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അസ്ഥിരോഗ ഒപി ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി

ഇടുക്കി: ചുരുളി സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയും സൗപര്‍ണിക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തും ചേര്‍ന്ന് അസ്ഥിരോഗ ഒപി ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ രക്തപരിശോധന ക്യാമ്പും നടത്തി. ചുരുളി ഗവ.ഹോമിയോ ഡിസ്‌പെന്‍സറി ഹാളില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ ഉദ്ഘാടനം ചെയ്തു. ഡോ. മാനസി രാജു മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സില്‍വി സോജന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗാം മനേജര്‍ ശ്രീദര്‍ശന്‍ കെ എസ് പദ്ധതി വിശദികരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ബിജു എം ജി, ചുരുളി ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഭരത് പ്രവീണ്‍ വി എസ്, ബ്ലോക്ക് അംഗം ബിനോയി വര്‍ക്കി, പഞ്ചായത്തംഗങ്ങളായ സോയി മോന്‍ സണ്ണി, മാത്യു മാത്യു തായങ്കരി, കെ പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.
What's Your Reaction?






