വണ്ടിപ്പെരിയാറില്‍ ലോറി മറിഞ്ഞു
വണ്ടിപ്പെരിയാറില്‍ ലോറി മറിഞ്ഞു

ഇടുക്കി: കൊട്ടാരക്കര- ദിന്‍ഡിഗല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ 59-ാംമൈലിന് സമീപം ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. കൊല്ലം സ്വദേശികളായ ഡ്രൈവര്‍ സുബിന്‍, സഹായി സൂരജ് എന്നിവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് അപകടം. കൊല്ലത്തുനിന്ന് വണ്ടിപ്പെരിയാറിലേക്ക് കാലിത്തീറ്റയുമായിവന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു. എതിരെവന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ റോഡിന്റെ വശത്തേയ്ക്ക് വെട്ടിച്ചതോടെ മറിയുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപ്പെടല്‍മൂലം കൂടുതല്‍ അപകടം ഒഴിവായി.
What's Your Reaction?






