വൊസാര്‍ഡിന്റെ വയോജന ദിനാചരണം 30 മുതല്‍: 12 പഞ്ചായത്തുകളില്‍ വിപുലമായ പരിപാടികള്‍
വൊസാര്‍ഡിന്റെ വയോജന ദിനാചരണം 30 മുതല്‍: 12 പഞ്ചായത്തുകളില്‍ വിപുലമായ പരിപാടികള്‍

ഇടുക്കി: വൊസാര്‍ഡിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ ജില്ലയിലെ ഏഴും തമിഴ്നാട്ടിലെ തോഗമല ബ്ലോക്കിലെ അഞ്ചും പഞ്ചായത്തുകളില്‍ വയോജനദിനം ആചരിക്കും. കലാകായിക മത്സരങ്ങള്‍ നടത്തും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മേരികുളത്ത് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനംചെയ്യും. ഒക്‌ടോബര്‍ 1ന് കഞ്ഞിക്കുഴി, 2ന് കാഞ്ചിയാര്‍, 3ന് ഇരട്ടയാര്‍, 4ന് തമിഴ്നാട്, 5ന് ചക്കുപള്ളം, 6ന് കാമാക്ഷി, ഒക്ടോബര്‍ 8ന് വണ്ടന്‍മേട് എന്നിങ്ങനെയാണ് പരിപാടി. 1550 വയോജനങ്ങള്‍ വൊസാര്‍ഡില്‍ അംഗങ്ങളാണ്. വിവിധ പഞ്ചായത്തുകളില്‍ സ്വയംസഹായ സംഘങ്ങളുടെ മാതൃകയില്‍ വയോജനങ്ങളുടെ കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ കൂട്ടായ്മകളുടെ മേല്‍നോട്ടം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ഫെഡറേഷനുകളാണ്. ധനസഹായ വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, വിനോദയാത്രകള്‍, കലാകായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചുവരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ആനി ജബരാജ്, ചാക്കോച്ചന്‍ അമ്പാട്ട്, ജോയി വള്ളനാമറ്റം, സൂസമ്മ ദേവസ്യ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






