ബിജെപി ഉപ്പുതറ പുളിങ്കട്ട വാര്‍ഡ് കണ്‍വന്‍ഷന്‍ നടത്തി
ബിജെപി ഉപ്പുതറ പുളിങ്കട്ട വാര്‍ഡ് കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: ബിജെപി ഉപ്പുതറ പുളിങ്കട്ട വാര്‍ഡ് കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ ശബരിമലയെ കൊള്ളയടിക്കാനും, ഭക്തരെ രണ്ട് തട്ടുകളായി തിരിച്ച് ശബരിമലയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത്. കേരളത്തിലെ ആരോഗ്യ മേഖല പൂര്‍ണമായും തകര്‍ന്നുവെന്നും, അതിന് ഉത്തരവാദികളായ സംസ്ഥാന സര്‍ക്കാര്‍ അഴിമതിയും ധൂര്‍ത്തും കാട്ടി ജനങ്ങളെ കടക്കെണിയില്‍ ആക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ഡ് കണ്‍വീനര്‍ സജിമോന്‍ പി കെ അധ്യക്ഷനായി. ഇടുക്കി സൗത്ത് ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി ബൈജു, ശ്രീജ അനി, പ്രദീപ് കെ പി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






