കട്ടപ്പന ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി സര്‍ഗോത്സവം നടത്തി
കട്ടപ്പന ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി സര്‍ഗോത്സവം നടത്തി

ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളില്‍ കട്ടപ്പന ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി സര്‍ഗോത്സവം നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക് അധ്യക്ഷയായി. സാഹിത്യകാരി പുഷ്പമ്മ എസ് മുഖ്യപ്രഭാഷണം നടത്തി.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അസിസ്റ്റന്റ് പ്രൊ. റിജോ ജോണ്‍ വിശിഷ്ടാതിഥിയായിരുന്നു. കുട്ടികളുടെ ശില്‍പശാലയുടെ ഭാഗമായുള്ള സംവദിക്കലിനും അദ്ദേഹം തുടക്കം കുറിച്ചു. നിശബ്ദതയുടെ കാവല്‍ക്കാര്‍ എന്ന തന്റെ യാത്രാവിവരണ കൃതി അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. കട്ടപ്പന എഇഒ രാജശേഖരന്‍ സി, ട്രൈബല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിന്ധു പി ഡി, വിദ്യാരംഗം ഉപജില്ല കോ-ഓര്‍ഡിനേറ്റര്‍ പ്രീത കെഎസ്, മലയാളം അധ്യാപകന്‍ ജോര്‍ജ് ജേക്കബ് എന്നിവര്‍ സംസാരിച്ചു. ശില്‍പശാലക്കുശേഷം സ്‌കൂള്‍ തല വിജയികളായ യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് കഥാരചന കവിതാരചന, പുസ്തകാസ്വാദനം, ജലഛായം, കാവ്യാലാപനം നാടന്‍പാട്ട് ,അഭിനയം എന്നീ
മല്‍സരങ്ങള്‍ ആരംഭിച്ചു.
What's Your Reaction?






