യുവാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച ഭാര്യാപിതാവും 2 സുഹൃത്തുക്കളും അറസ്റ്റില്‍: ആക്രമണം കത്രിക ഉപയോഗിച്ച്
യുവാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച ഭാര്യാപിതാവും 2 സുഹൃത്തുക്കളും അറസ്റ്റില്‍: ആക്രമണം കത്രിക ഉപയോഗിച്ച്

ഇടുക്കി: കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് യുവാവിനെയും ഇദ്ദേഹത്തിന്റെ സഹോദരനെയും കത്രിക ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭാര്യാപിതാവിനെയും 2 സുഹൃത്തുക്കളെയും കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ ചരിവ്പുരയിടത്തില്‍ രഘു(65), ഇരട്ടയാര്‍ അറയ്ക്കല്‍ സാബു(52), ഇരട്ടയാര്‍ അറയ്ക്കല്‍ സജി(47) എന്നിവരാണ് അറസ്റ്റിലായത്. രഘുവിന്റെ മരുമകന്‍ ഇരട്ടയാര്‍ സ്വദേശി മുരളി, ഇദ്ദേഹത്തിന്റെ സഹോദരന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. 12വയസുകാരന്‍ മകനെയും കൈയേറ്റം ചെയ്തു.മുരളിയും ഭാര്യയും ഒരുവര്‍ഷത്തോളമായി അകന്നുകഴിയുകയാണ്. കുടുംബപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ഇരട്ടയാറില്‍ എത്തിയപ്പോഴാണ് ഇരുവരെയും രഘുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. തുടര്‍ന്ന്, രഘു കടയില്‍ നിന്ന് കത്രികയെടുത്ത് ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന എസ്എച്ച്ഒ: എന്‍ സുരേഷ്‌കുമാര്‍, എസ്‌ഐ ജോസഫ്, എഎസ്‌ഐ സന്തോഷ്, എസ് സിപിഒ സുമേഷ്, സിപിഒമാരായ മനു, ഡെന്നി, അല്‍ബാഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






