എസ്എന്‍ഡിപി യോഗം കാമാക്ഷി ശാഖ പ്രവര്‍ത്തക ക്യാമ്പ് നടത്തി
എസ്എന്‍ഡിപി യോഗം കാമാക്ഷി ശാഖ പ്രവര്‍ത്തക ക്യാമ്പ് നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം കാമാക്ഷി ശാഖ ഉണര്‍വ് 2025 എന്ന പേരില്‍ 15 കുടുംബയോഗങ്ങള്‍ക്കായി പ്രവര്‍ത്തക ക്യാമ്പ് നടത്തി. പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ ഹാളില്‍ മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധന്‍ ഉദ്ഘാടനം ചെയ്തു. ശാഖ ഭാരവാഹികള്‍, യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, കുമാരി സംഘം പ്രവര്‍തത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സംഘടനാപ്രവര്‍ത്തനം, സംഘടന അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
ശാഖ പ്രസിഡന്റ് സോജു ശാന്തി അധ്യക്ഷനായി. സെക്രട്ടറി കെ എസ് പ്രസാദ്, വൈസ് പ്രസിഡന്റ് സുരേഷ് കെ, കാമാക്ഷി ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രം മേല്‍ശാന്തി പ്രദീഷ്, അനന്തകൃഷ്ണന്‍ ശാന്തി, വനിതാസംഘം ഭാരവാഹികളായ ഷീനാ ജയമോന്‍, ദീപാ രഞ്ജു, ബിനു സജി, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ അഭിനവ് സതീഷ്, അക്ഷയ് സുരേഷ്, അഭിജിത്ത് അശോകന്‍, കുമാരിസംഘം ഭാരവാഹികളായ ആര്യ എന്‍ എസ്, ആര്യലക്ഷ്മി ബിജു, തീര്‍ഥ രതീശന്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






