നെടുങ്കണ്ടം പഞ്ചായത്തില്‍ ഏകാരോഗ്യം പരിശീലന പരിപാടി നടത്തി
നെടുങ്കണ്ടം പഞ്ചായത്തില്‍ ഏകാരോഗ്യം പരിശീലന പരിപാടി നടത്തി
ഇടുക്കി: ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായുള്ള സാമൂഹികാധിഷ്ഠിത നിരീക്ഷണം ശക്തമാക്കാന്‍ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ തീരുമാനിച്ചു. വിവിധ വകുപ്പുകള്‍ക്കായി നടത്തിയ ഏകാരോഗ്യ പരിശീലനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, വനം വന്യജീവി, കൃഷി, ജലസേചനം, പരിസ്ഥിതി, കാലാവസ്ഥ, സാമൂഹിക നീതി തുടങ്ങിയ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡുതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ വിവിധ വകുപ്പുകള്‍ ഇടപെടേണ്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയും അടിയന്തര പ്രശ്‌നപരിഹാരം സാധ്യമാക്കുകയുമാണ് ലക്ഷ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ ശ്യാമള വിശ്വനാഥന്‍ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ മുല്ലക്കല്‍, ആരോഗ്യ പ്രവര്‍ത്തകരായ ഡോക്ടര്‍ മഹേഷ് ശാന്ത്, ആര്‍ സന്തോഷ്, വിനോദ് കുമാര്‍ എസ് അംബാന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?