വ്രതശുദ്ധയില്‍ വിശ്വാസികള്‍: ജില്ലയില്‍ ഈന്തപ്പഴ വിപണി സജീവം
വ്രതശുദ്ധയില്‍ വിശ്വാസികള്‍: ജില്ലയില്‍ ഈന്തപ്പഴ വിപണി സജീവം
ഇടുക്കി: റമസാന്‍ വന്നെത്തിയതോടെ ജില്ലയില്‍ ഈന്തപ്പഴ വിപണി സജീവം. 45ലധികം തരം ഇനങ്ങളാണ് വിപണിയില്‍ വില്‍പ്പനക്കായി എത്തിച്ചിരിക്കുന്നത്. വില കൂടിയ അജ്വാ മുതല്‍ താരമേന്യ വില കുറവുള്ള ഹാദി, ഹസ അടക്കമുള്ളവയാണ് വിപണിയില്‍ താരങ്ങള്‍.
അജ്വക്ക് വിപണിയില്‍ 2500 രൂപയാണ് കിലോക്ക് വിലയെങ്കില്‍ ഹാദിക്കും ഹസക്കും 250 രൂപയാണ് വില. കൂടാതെ അബര്‍, മജ്ദോല്‍, ജോര്‍ദന്‍, സഫാവി, ബര്‍നി, സുക്രി, അമീര്‍, ഇറാഖി, ത്വാഹിത്, ഷാലിമാര്‍ തുടങ്ങിയവയാണ് റമസാനിനായി പ്രത്യേകം എത്തിച്ചിരിക്കുന്നത്. അറേബ്യയിലെ വിവിധ കൃഷിയിടങ്ങളില്‍ നിന്നാണ് ഇവ എത്തിച്ചതെന്നും വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. അറേബ്യയില്‍ മാത്രം 2862 തരം ഈന്തപ്പഴങ്ങളുണ്ട്. ഇതില്‍ ചെറിയ ശതമാനം മാത്രമാണ് ഇന്ത്യയിലെത്തുന്നത്. വ്രതശുദ്ധിയുടെ പുണ്യവുമായി നോമ്പ് തുറ സമയത്ത് വിശ്വാസിയുടെ തൊണ്ടയിലേക്ക് വിശുദ്ധി പകരുന്നത് കാരക്കയും ഈന്തപ്പഴവും ഉപയോഗിച്ചാണ്. നിങ്ങള്‍ കാരക്കകൊണ്ട് നോമ്പ് തുറക്കുക കാരണം അതില്‍ അനുഗ്രഹമുണ്ട് എന്നാണ് നബിവചനം.
What's Your Reaction?