നിത്യോപയോഗ സാധനങ്ങള്‍ വിലയേറുന്നു: പ്രതിസന്ധിയില്‍ വ്യാപാരികള്‍
നിത്യോപയോഗ സാധനങ്ങള്‍ വിലയേറുന്നു: പ്രതിസന്ധിയില്‍ വ്യാപാരികള്‍
ഇടുക്കി: ഓണം പടിവാതിക്കല്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പലചരക്ക് സാധനങ്ങള്‍ക്ക് വില ഉയരുന്നതോടെ വ്യാപാരികള്‍ പ്രതിസന്ധിയില്‍. അരി, പരിപ്പ്, പയര്‍, പഞ്ചസാര എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് നിലവിലുള്ള വിലയില്‍നിന്ന് 5 മുതല്‍ 10% വരെ വില ഉയര്‍ന്നു. മട്ട അരിക്ക് 5 രൂപയും മൈദ, പഞ്ചസാര, പരിപ്പ് എന്നിവയ്ക്ക് 4 രൂപയും വര്‍ധിച്ചു. വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ എന്നിവയുടെ വിലയിലും വര്‍ധവുണ്ട്. താറാമുട്ടയുടെ വില 12 രൂപയില്‍നിന്ന് 16 രൂപയിലേക്കും കോഴിമുട്ടയുടെ വില 6 രൂപയില്‍നിന്ന് 8 രൂപയിലേക്കും ഉയര്‍ന്നു. ചിങ്ങം ആകുന്നതോടെ പലചരക്ക് സാധനങ്ങള്‍ക്ക് ഇപ്പോഴത്തെ വിലയില്‍നിന്ന് 25% ഉയരാനാണ് സാധ്യത. എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമത്തിനൊപ്പം വസാധനങ്ങളുടെ വിലക്കയറ്റവും സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്നുണ്ട്.
What's Your Reaction?