പരുന്തുംപാറയിലെ വിവാദ കെട്ടിടങ്ങള്‍ കൈയേറ്റ ഭൂമിയിലാണെന്ന് റവന്യു വകുപ്പ് പഞ്ചായത്തില്‍ അറിയിച്ചിട്ടില്ല: സെക്രട്ടറി മധു മോഹന്‍
പരുന്തുംപാറയിലെ വിവാദ കെട്ടിടങ്ങള്‍ കൈയേറ്റ ഭൂമിയിലാണെന്ന് റവന്യു വകുപ്പ് പഞ്ചായത്തില്‍ അറിയിച്ചിട്ടില്ല: സെക്രട്ടറി മധു മോഹന്‍

ഇടുക്കി: പരുന്തുംപാറയിലെ വിവാദ കെട്ടിടങ്ങള്‍ കൈയേറ്റ ഭൂമിയിലാണെന്ന് റവന്യു വകുപ്പ് വ്യക്തമാക്കിയിട്ടില്ലെന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറി മധു മോഹന്‍. പഞ്ചായത്തിന്റെ വരുമാനമാര്‍ഗം കൂടിയായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പഞ്ചായത്തിന് നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സജിത്ത് ജോസഫിന്റെ ഉടമസ്ഥതിയിലുള്ള ഭൂമി കൈയേറ്റ ഭൂമിയാണെന്ന് കണ്ടെത്തിയിട്ടില്ല. പരുന്തുംപാറയില്‍ ആയതുകൊണ്ടാണ് അന്വേഷിച്ചതിനുശേഷം നമ്പര്‍ നല്‍കാമെന്നാണ് തീരുമാനിച്ചത്. 800 സ്‌ക്വയര്‍ മീറ്ററില്‍ ഉള്ള സ്‌പെഷ്യല്‍ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റാണ് പഞ്ചായത്ത് മുമ്പ് നല്‍കിയിരുന്നത്. ഇതേസമയം കൂടുതല്‍ അളവില്‍ ഇവിടെ കെട്ടിടങ്ങള്‍ സ്ഥാപിക്കുകയും താമസത്തിനല്ലാതെ കണ്‍വന്‍ഷന്‍ ഹാള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. കൈയേറ്റ ഭൂമിയിലല്ലെങ്കില്‍ സജിത്ത് ജോസഫിന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിന് മൂന്നിരട്ടി പെര്‍മിറ്റ് ഫീസ് വാങ്ങി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം. കെട്ടിടങ്ങളും സ്ഥാപനങ്ങളും വരുന്നത് പഞ്ചായത്തിന് വരുമാന മാര്‍ഗമാണ്. സജിത്ത് ജോസഫ് വാങ്ങിയിരിക്കുന്ന സ്ഥലം മുമ്പ് യുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയാണ്. പിന്നീട് സജിത്ത് ജോസഫ് ഇവരുടെ പക്കല്‍ നിന്ന് പണം കൊടുത്ത് പട്ടയഭൂമി വാങ്ങുകയായിരുന്നു. ഇതിനാല്‍ സജിത്ത് ജോസഫ് നിര്‍മിച്ച കെട്ടിടങ്ങള്‍ കൈയേറ്റ ഭൂമിയില്‍ ആണോ അല്ലയോ എന്ന് റവന്യു വകുപ്പ് വ്യക്തമാക്കേണ്ടതുണ്ടെന്നും മധു മോഹന്‍ പറഞ്ഞു.
What's Your Reaction?






