കുടുംബവഴക്ക്: ഭാര്യയുടെ കാല് തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍
കുടുംബവഴക്ക്: ഭാര്യയുടെ കാല് തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കി: കുടുംബവഴക്കത്തിനെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ തടഞ്ഞുനിർത്തി കാല് തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിലായി. കട്ടപ്പന കൊങ്ങിണിപ്പടവ് നാലുകണ്ടത്തിൽ ദിലീപ്(45) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ ആശ ആശുപത്രിയിൽ ചികിത്സതേടി. ഏതാനും നാളുകളായി ദിലീപും ആശയും അകന്നുകഴിയുകയായിരുന്നു. തിങ്കൾ രാവിലെ ജോലിക്കുപോയ ഭാര്യയെ തടഞ്ഞുനിർത്തി കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇവരുടെ വലതുകാലിന് പൊട്ടലുണ്ട്. തുടർന്ന് കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകനും സംഘവും ദിലീപിനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
What's Your Reaction?






