ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഇരട്ടയാറില്‍ നിലനിര്‍ത്തണം: സീനിയര്‍ സിറ്റിസണ്‍ ഫോറം
ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഇരട്ടയാറില്‍ നിലനിര്‍ത്തണം: സീനിയര്‍ സിറ്റിസണ്‍ ഫോറം
ഇടുക്കി: ഈട്ടിത്തോപ്പില്‍നിന്ന് മാറ്റിയ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി പഞ്ചായത്തിന്റെ സിരാകേന്ദ്രമായ ഇരട്ടയാര്‍ ടൗണില്‍ നിലനിര്‍ത്തണമെന്ന് ഇരട്ടയാര്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ആവശ്യപ്പെട്ടു. ഈട്ടിത്തോപ്പിലെ കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് അപകടാവസ്ഥയിലാണ്. ഡിഎംഒയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരട്ടയാറ്റിലേക്കുമാറ്റിയത്. ഈട്ടിത്തോപ്പില്‍ പ്രതിദിനം 10ല്‍ താഴെ ആളുകള്‍ മാത്രമാണ് ഒപിയില്‍ എത്തിയിരുന്നത്. ചിലദിവസങ്ങളില്‍ അഞ്ചില്‍ താഴെ മാത്രം.ഇരട്ടയാറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാവാര്‍ഡുകളില്‍നിന്നുമുള്ളവര്‍ക്ക് എത്തിച്ചേരാന്‍ കഴിയും. വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ആശുപത്രി ഇരട്ടയാറില്‍ തുടരണം. ചിലര്‍ രാഷ്ട്രീയലാഭത്തിനായി നടത്തുന്ന പ്രസ്താവനങ്ങളും സമരങ്ങളും ജനത്തോടുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഔസേപ്പച്ചന്‍ ശൗര്യംകുഴി, ദേവരാജന്‍, പാപ്പാ താണോലി, സിബി കുരിശുംമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?