ജില്ലാ വിമന്‍സ് കൗണ്‍സില്‍ വനിതാദിനം ആഘോഷിച്ചു
ജില്ലാ വിമന്‍സ് കൗണ്‍സില്‍ വനിതാദിനം ആഘോഷിച്ചു
ഇടുക്കി: ജില്ലാ വനിതാ ശിശുവികസന വകുപ്പും ജില്ലാ വിമന്‍സ് കൗണ്‍സിലുംചേര്‍ന്ന് വനിതാദിനം ആഘോഷിച്ചു. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനംചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പൊതുസമൂഹത്തിന് യോജിച്ചതല്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ കര്‍ശനമായ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി വിമന്‍സ് കൗണ്‍സിലില്‍ ജോലി ചെയ്യുന്നവരെ അനുമോദിച്ചു. ജില്ലാ വുമണ്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ശ്രീകല പി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എഡിഎം ഷൈജു പി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാം, സിഡബ്ല്യുസി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രമീള ദേവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിഷ വി ഐ, റിന്‍സി ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?