പനംകുട്ടി സെന്റ് ജോസഫ് പള്ളി തിരുനാള്‍ തുടങ്ങി
പനംകുട്ടി സെന്റ് ജോസഫ് പള്ളി തിരുനാള്‍ തുടങ്ങി
ഇടുക്കി: പനംകുട്ടി സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. വികാരി ഫാ. ജോസഫ് പവ്വത്തില്‍ കൊടിയേറ്റി. എല്ലാദിവസവും വൈകിട്ട് 5ന് കുര്‍ബാന, ലദീഞ്ഞ്, നൊവേന. 13ന് വൈകിട്ട് 5ന് കുര്‍ബാന- ഫാ. ജോര്‍ജ് കോലത്ത്പടവില്‍, 6ന് ജോയ്‌സ് മുക്കുടം അവതരിപ്പിക്കുന്ന ബൈബിള്‍ മാജിക് ഷോ. 14ന് വൈകിട്ട് 4.45ന് നൊവേന, കുര്‍ബാന- ഫാ. ഡോ. ജോസ് തുറവക്കല്‍, ഫാ. ഡോ. ബെന്നോ പുതിയാപറമ്പില്‍, 6.30ന് സെന്റ് മേരീസ് കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് ലൈറ്റ് ഷോ, കരിമരുന്ന് പ്രയോഗം. 15ന് രാവിലെ 10.15ന് നൊവേന, കുര്‍ബാന- ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് നരിതൂക്കില്‍, 12ന് പ്രദക്ഷിണം, 1ന് ദിവ്യകാരുണ്യ ആശീര്‍വാദം, സ്‌നേഹ വിരുന്ന്.
What's Your Reaction?