അഡ്വ. കെ ജെ ബെന്നി കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ
അഡ്വ. കെ ജെ ബെന്നി കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ

ഇടുക്കി: കട്ടപ്പന നഗരസഭ വൈസ് ചെയർമാനായി യുഡിഎഫിലെ അഡ്വ. കെ ജെ ബെന്നി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ഷാജി കൂത്തോടിയെയാണ് പരാജയപ്പെടുത്തിയത്.
ഒൻപതിനെതിരെ 22 വോട്ടുകൾ നേടിയാണ് വിജയിച്ചത്. രണ്ട് വോട്ടുകൾ അസാധുവായി. വോട്ടെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പുതിയ വൈസ് ചെയർമാനെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു.
മുൻ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. മൂന്നാർ സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ കെ.പി. ദീപ ഭരണാധികാരിയായിരുന്നു. 3 വർഷം കോൺഗ്രസിലെ എ വിഭാഗത്തിനും തുടർന്നുള്ള 2 വർഷം ഐ വിഭാഗത്തിനും വൈസ് ചെയർമാൻ പദവി നൽകാനാണ് യുഡിഎഫ് ധാരണ. ഇതുപ്രകാരം വൈസ് ചെയർമാനായ ജോയി വെട്ടിക്കുഴി ചുമതലയേറ്റെങ്കിലും വൈകാതെ രാജിവച്ചതോടെ ജോയി ആനിത്തോട്ടം പദവിയിലെത്തുകയും എ വിഭാഗത്തിനുള്ള മൂന്നുവർഷം പൂർത്തിയാക്കുകയും ചെയ്തതോടെ രാജിവച്ചിരുന്നു.
What's Your Reaction?






