ഡീന്‍ കുര്യാക്കോസ് ബുധനാഴ്ച പത്രിക നല്‍കും
ഡീന്‍ കുര്യാക്കോസ് ബുധനാഴ്ച പത്രിക നല്‍കും

ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് വരണാധികാരി കൂടിയായ കലക്ടര്‍ ഷീബാ ജോര്‍ജിന് പത്രിക സമര്‍പ്പിക്കും. മുന്‍ എംഎല്‍എ എ കെ മണിയുടെ നേതൃത്വത്തില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ സമാഹരിച്ചുനല്‍കിയ തുകയാണ് കെട്ടിവയ്ക്കുന്നതിനായി നല്‍കുന്നത്. ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഒപ്പമുണ്ടാകും. രാവിലെ വീട്ടില്‍ നിന്ന് വെള്ളപ്പാറ കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ചെറുതോണിയിലെ ഡിസിസി ഓഫീസില്‍ നടക്കുന്ന യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കും.
What's Your Reaction?






