മൂന്നാര്‍ ഗുണ്ടുമല ന്യൂ ഡിവിഷനിലിറങ്ങിയ പടയപ്പ കൃഷി നാശം വരുത്തി 

മൂന്നാര്‍ ഗുണ്ടുമല ന്യൂ ഡിവിഷനിലിറങ്ങിയ പടയപ്പ കൃഷി നാശം വരുത്തി 

Jul 2, 2025 - 14:39
 0
മൂന്നാര്‍ ഗുണ്ടുമല ന്യൂ ഡിവിഷനിലിറങ്ങിയ പടയപ്പ കൃഷി നാശം വരുത്തി 
This is the title of the web page

ഇടുക്കി: മൂന്നാര്‍ മറയൂര്‍ മേഖലയില്‍ പടയപ്പയുടെ ആക്രമണം പതിവാകുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതിനൊപ്പം വീടുകള്‍ക്കുനേരെയും ഇപ്പോള്‍ പടയപ്പ ആക്രമണം നടത്താറുണ്ട്. 
ബുധനാഴ്ച പുലര്‍ച്ചെ മൂന്നാര്‍ ഗുണ്ടുമല ന്യൂ ഡിവിഷനിലിറങ്ങിയ പടയപ്പ മണിക്കൂറുകളോളം ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. വ്യാപകമായി കൃഷിയും നശിപ്പിച്ചു. കഴിഞ്ഞ ദിവസം മറയൂര്‍ പാമ്പന്‍ മലയില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂര പടയപ്പ തകര്‍ത്തിരുന്നു. വീടുകളില്‍നിന്ന് ഭക്ഷണവും എടുത്തു. വീട്ടില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടി അടക്കമുളവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മറയൂര്‍ പള്ളനാട് മേഖലയില്‍ എക്കറുകണക്കിന് ഭൂമിയിലെ കരിമ്പ്, കമുക്, തെങ്ങ് തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്. ആന ശല്യം രൂക്ഷമാകുമ്പോഴും ആവശ്യത്തിന് വാച്ചര്‍മാര്‍ പോലും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow