തോട്ടം മേഖലയിലെ പ്രശ്ന പരിഹാരത്തിന് ജില്ലാ ഭരണകൂടം: 21ന് ചര്‍ച്ച
തോട്ടം മേഖലയിലെ പ്രശ്ന പരിഹാരത്തിന് ജില്ലാ ഭരണകൂടം: 21ന് ചര്‍ച്ച

ഇടുക്കി: ജില്ലയിലെ തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജില്ലാ ഭരണകൂടം പദ്ധതി തയാറാക്കുന്നു. ഇതിന്റെ ഭാഗമായി 21ന് ഉച്ചകഴിഞ്ഞ് 2ന് പ്രതിനിധികളുമായി കലക്ടര്‍ വി വിഗ്നേശ്വരി നേരിട്ട് ചര്‍ച്ച നടത്തും. ജില്ലയുടെ പ്ലാന്റേഷന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സമഗ്രമായ ഇടപെടല്‍ നടത്തുകയാണ് ലക്ഷ്യമെന്ന് കലക്ടര്‍ അറിയിച്ചു. പ്ലാന്റേഷന്‍ മാനേജ്‌മെന്റുകള്‍, അഗ്രഗേറ്റര്‍മാര്‍, കര്‍ഷകര്‍, പ്ലാന്റേഷന്‍ തൊഴിലാളികള്‍, എഫ്പിഒകള്‍, വളം- ഇന്‍പുട്ട് വിതരണക്കാര്‍, ലോജിസ്റ്റിക്‌സ്, ഗതാഗത ദാതാക്കള്‍, പാക്കേജിങ്- ബ്രാന്‍ഡിങ് പ്രൊഫഷണലുകള്‍, തേയില-ഏലം-കാപ്പി-റബ്ബ-അനുബന്ധ വിളകള്‍ എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പ്രായോഗിക ബുദ്ധിമുട്ടുകള്‍, തോട്ടം മേഖലയിലെ നൂതന രീതികള്‍, ഉല്‍പാദനക്ഷമത, മൂല്യവര്‍ധന, വിപണി ബന്ധങ്ങള്‍, സുസ്ഥിരത എന്നിവ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉന്നയിക്കാം. കൂടുതല്‍ വിവരങ്ങള്‍ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാരില്‍നിന്നോ കലക്ടറേറ്റില്‍നിന്നോ ലഭിക്കും.
What's Your Reaction?






