ഇടുക്കി: പൂട്ടിക്കിടക്കുന്ന പീരുമേട്ടിലെ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് കേരള പ്ലാന്റേഷന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ആന്‍ഡ് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ പഠനോപകരണങ്ങള്‍ക്ക് വിതരണം ചെയ്തു. ഉപ്പുതറയില്‍ പഞ്ചായത്തംഗം സിനി ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഷിബു കെ തമ്പി അധ്യക്ഷനായി. ഫാ. ടി കെ ജോര്‍ജ്കുട്ടി, ട്രസ്റ്റ് ഭാരവാഹികളായ ടി ശിവന്‍കുട്ടി, ആര്‍ രാജരത്തിനം, അജേഷ് ടി, വത്സമ്മ ജോസ് എന്നിവര്‍ സംസാരിച്ചു.