കെവിവിഇഎസ് അണക്കര യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കെവിവിഇഎസ് അണക്കര യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

May 22, 2026 - 13:54
 0
കെവിവിഇഎസ് അണക്കര യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: കെവിവിഇഎസ് അണക്കര യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. പീരുമേട് നിയോജകമണ്ഡലത്തിലെ സ്‌നേഹഭവന നിര്‍മാണത്തിന്റെ തറക്കല്ലിടിലും കാരുണ്യം കുടുംബ സുരക്ഷാ നിധിയുടെ 42-ാമത്  വിതരണവും പരിപാടിയുടെ ഭാഗമായി നടത്തി. യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോജു കുരുവിള, ട്രഷറര്‍ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, യൂണിയന്‍ കൗണ്‍സിലംഗം രാരിച്ചന്‍ നീറണാക്കുന്നേല്‍, സാബു സ്‌കറിയ, ജയിസ് കാവുങ്കല്‍, സാംകുട്ടി മാക്കല്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജെയിംസ് മുള്ളൂര്‍ (പ്രസിഡന്റ്), ജോജു കുരുവിള (ജനറല്‍ സെക്രട്ടറി, അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 29 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow