സഞ്ചാരികള്‍ക്കുനേരെയുണ്ടായ അതിക്രമം മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്ക 

സഞ്ചാരികള്‍ക്കുനേരെയുണ്ടായ അതിക്രമം മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്ക 

May 22, 2026 - 13:41
 0
സഞ്ചാരികള്‍ക്കുനേരെയുണ്ടായ അതിക്രമം മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്ക 
This is the title of the web page

ഇടുക്കി: മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത് വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്ക. തിരുവനന്തപുരം വര്‍ക്കലയില്‍ നിന്നെത്തിയ സംഘമാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. റോഡില്‍ ബസ് നിര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അതിക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. മുമ്പും മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അന്ന് വലിയ തോതില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് സഞ്ചാരികളുടെ വരവില്‍ കുറവുവന്ന കാരണങ്ങളിലൊന്നായി അക്കാലയളവില്‍ ഇത്തരം സംഭവങ്ങള്‍ ചൂണ്ടികാണിക്കപ്പെടുകയും ചെയ്തു. സാധാരണയായി മധ്യവേനല്‍ അവധിക്കാലത്താണ് മൂന്നാറിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നത്. തെരഞ്ഞെടുപ്പ് കാലമായിരുന്നതിനാല്‍ മധ്യവേനല്‍ അവധി ആരംഭിച്ച ഉടന്‍ ഇത്തവണ മൂന്നാറില്‍ തിരക്ക് ആരംഭിച്ചിരുന്നില്ല. ഈ മാസം ആദ്യം മുതലാണ് മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയത്.സഞ്ചാരികളുടെ തിരക്ക് ഇനിയും ഏതാനും ദിവസങ്ങളില്‍ കൂടി തുടര്‍ന്നേക്കുമെന്ന പ്രതീക്ഷയായിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow