വണ്ടിപ്പെരിയാറില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
വണ്ടിപ്പെരിയാറില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
ഇടുക്കി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജന്മദിനാഘോഷവും ചതയദിനാഘോഷവും എസ്എന്‍ഡിപി യോഗം വണ്ടിപ്പെരിയാര്‍, പെരിയാര്‍ ടൗണ്‍ ശാഖകള്‍ ചേര്‍ന്ന് നടത്തി. പൊതുസമ്മേളനവും സംയുക്ത ഘോഷയാത്രയും പീരുമേട് യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി കെ രാജന്‍ ഉദ്ഘാടനംചെയ്തു. രാവിലെ പതാക ഉയര്‍ത്തല്‍, ഗുരുദേവ കൃതി പാരായണം, സമൂഹസദ്യ എന്നിവ നടന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര ഗുരുദേവ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പെരിയാര്‍ ടൗണ്‍ ശാഖാ ആക്ടിംഗ് പ്രസിഡന്റ് വി.കെ. രാജന്‍ അധ്യക്ഷനായി. യൂണിയന്‍ കൗണ്‍സിലര്‍ പി എസ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ കലേഷ് കുമാര്‍, വനിതാ സംഘം സെക്രട്ടറി സിന്ധു വിനോദ്, പെരിയാര്‍ ടൗണ്‍ ശാഖാ പ്രസിഡന്റ് പി കെ ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് പി ഡി മോഹനന്‍, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ എസ് രാജന്‍, ജിനീഷ് ജയന്‍, ശാന്തി ജനരാജ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹി സജീവ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരായ ജിക്കോ വളപ്പില്‍, വി ആര്‍ വിജയന്‍ എന്നിവരെയും അനുവോദിച്ചു.
What's Your Reaction?