മൂന്നാറിൽ ലോറി കൊക്കയിലേക്ക് പതിച്ച് മധ്യവയസ്കൻ മരിച്ചു
മൂന്നാറിൽ ലോറി കൊക്കയിലേക്ക് പതിച്ച് മധ്യവയസ്കൻ മരിച്ചു

ഇടുക്കി: മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു. മൂന്നാര്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേശന്‍(58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10നാണ് അപകടം. ദേവികുളത്തുനിന്നു മൂന്നാറിലേക്ക് വരുന്നതിനിടെ പഴയ ഗവ. കോളേജിനുസമീപമാണ് മണ്ണിടിച്ചിലുണ്ടായത്. പിന്നാലെവന്ന മറ്റ് വാഹനകളിലെ യാത്രക്കാര്‍ ലോറിയുടെ വെളിച്ചം കണ്ടുനടത്തിയ പരിശോധനയിലാണ് താഴ്ന്ന നിലയില്‍ ലോറി കണ്ടെത്തിയത്. ഗണേശനെ പുറത്തെടുത്ത് മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?






