ഉപ്പുതറ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി
ഉപ്പുതറ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി
ഇടുക്കി: ഉപ്പുതറ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദൈവമാതാവിന്റെയും മാര്‍ത്തോമ്മാ ശ്ലീഹായുടെയും ഗീവറുഗീസ് സഹദായുടെയും പരുമല തിരുമേനിയുടെയും പെരുന്നാള്‍ തുടങ്ങി. വികാരി ഫാ. കുര്യാക്കോസ് ചാണ്ടി കൊടിയേറ്റി. 17ന് വൈകിട്ട് 5ന് സന്ധ്യാസമസ്‌കാരം, 6ന് മാട്ടുത്താവളം സെന്റ് ജോര്‍ജ് കുരിശടിയില്‍ സുത്താറ നമസ്‌കാരം, 6.20ന് വചന പ്രഘോഷണം, 8.30ന് വാഴ്‌വ്, കരിമരുന്ന് പ്രയോഗം, സ്‌നേഹവിരുന്ന്. 18ന് രാവിലെ 7.15ന് പ്രഭാത നമസ്‌കാരം, 8.15ന് മൂന്നിന്മേല്‍ കുര്‍ബാന- റവ. യാക്കോബ് റമ്പാന്‍, 9.45ന് പ്രദക്ഷിണം, 11ന് ആദ്യഫല ലേലം, നേര്‍ച്ച വിളമ്പ് എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. കുര്യാക്കോസ് ചാണ്ടി, ട്രസ്റ്റി സ്‌കറിയ യോഹന്നാന്‍ പാലക്കുഴി, സെക്രട്ടറി ഷിജി മാത്യു തട്ടാംകുന്നേല്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?