വാഹനയാത്രികരെ റോഡിലിറങ്ങി ഉപദേശിച്ച് ജഡ്ജിയും കുട്ടിപൊലീസും
വാഹനയാത്രികരെ റോഡിലിറങ്ങി ഉപദേശിച്ച് ജഡ്ജിയും കുട്ടിപൊലീസും

ഇടുക്കി: കല്ലാര്‍ ഗവ. എച്ച്എസ്എസില്‍ ഗതാഗത ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എ ഷാനവാസും എസ്.പി.സി കേഡറ്റുകളും മുണ്ടിയെരുമ ടൗണില്‍ വാഹന യാത്രികര്‍ക്ക് ബോധവല്‍ക്കരണവും നിര്‍ദേശങ്ങളും നല്‍കി. കുട്ടികള്‍ക്കൊപ്പം ജഡ്ജിയും റോഡിലിറങ്ങുകയായിരുന്നു. ഉടുമ്പന്‍ചോല ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി എസ് ശ്രീകാന്ത്, നെടുങ്കണ്ടം എസ്എച്ച്ഒ ജര്‍ലിന്‍ വി സ്‌കറിയ, നെടുങ്കണ്ടം എസ്‌ഐ ജയകൃഷ്ണന്‍ എസ് നായര്‍,എസ്.പി.സി കോ ഓര്‍ഡിനേറ്റര്‍മാരായ ദീപു അന്‍സല്‍, മരിയാമ്മ ആബ്രോസ് എന്നിവരും പങ്കെടുത്തു. നിയമലംഘനം നടത്തിയവരെ കണ്ടെത്തി താക്കീത് നല്‍കി.
What's Your Reaction?






