രാജകുമാരി സഹകരണ ബാങ്കില്‍ ചികിത്സ സഹായ വിതരണവും അനുമോദനയോഗവും നടത്തി 

രാജകുമാരി സഹകരണ ബാങ്കില്‍ ചികിത്സ സഹായ വിതരണവും അനുമോദനയോഗവും നടത്തി 

Jun 14, 2025 - 18:01
 0
രാജകുമാരി സഹകരണ ബാങ്കില്‍ ചികിത്സ സഹായ വിതരണവും അനുമോദനയോഗവും നടത്തി 
This is the title of the web page

ഇടുക്കി: രാജകുമാരി സര്‍വീസ് സഹകരണ ബാങ്കില്‍ പരീക്ഷാ വിജയികളെ അനുമോദിക്കലും ചികിത്സാ സഹായ വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു ഉദ്ഘാടനം ചെയ്തു.  സഹകരണ മേഖല വളരെ അധികം വെല്ലുവിളികള്‍ നേരിടുന്ന ഒരുമേഖലയാണ്. എന്നാല്‍ രാജകുമാരി ബാങ്കിനെ ഇത്തരം പ്രതിസന്ധികള്‍ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിരുദ പരീക്ഷയില്‍ റാങ്ക് നേടിയ രണ്ട് വിദ്യാര്‍ഥികള്‍ക്കും +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ 6 വിദ്യാര്‍ഥികള്‍ക്കും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ 14 വിദ്യാര്‍ഥികള്‍ക്കും മൊമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി. വൈസ് പ്രസിഡന്റ് ജോര്‍ജ് അരീപ്ലാക്കല്‍ അധ്യക്ഷനായ യോഗത്തില്‍  1.25 ലക്ഷം രൂപയുടെ ചികിത്സ സഹായം വിതരണവും ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സെക്രട്ടറി അമ്പിളി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം വല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow