കെഎസ്എസ്പിഎ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
കെഎസ്എസ്പിഎ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. രാജകുമാരി ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് ഇ കെ രവി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ അംഗങ്ങളുടെ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ 11 വിദ്യാര്‍ഥികളെ അനുമോദിച്ചു. പുതിയതായി എത്തിയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും നടന്നു. യൂണിറ്റ് സെക്രട്ടറി കിങ്ങിണി രാജേന്ദ്രന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി എന്‍ ദേവസ്യാ, ജില്ലാ കമ്മിറ്റിയംഗം പി ജി വര്‍ഗീസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, പൗലോസ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






