കട്ടപ്പന നഗരത്തിലെ മീന്‍മാര്‍ക്കറ്റില്‍ വ്യാപാര സ്ഥാപനത്തിനുസമീപം വൈദ്യുതി ലൈനില്‍ തീപിടിത്തം
കട്ടപ്പന നഗരത്തിലെ മീന്‍മാര്‍ക്കറ്റില്‍ വ്യാപാര സ്ഥാപനത്തിനുസമീപം വൈദ്യുതി ലൈനില്‍ തീപിടിത്തം
ഇടുക്കി: കട്ടപ്പനയിലെ മീൻമാർക്കറ്റിന് സമീപം വൈദ്യുതി ലൈനിൽ തീപിടിത്തം. ചൊവ്വാഴ്ച വൈകിട്ട് 5.30ന് പെയ്ത മഴയ്ക്ക് പിന്നാലെയാണ് ചിക്കൂസ് ചിക്കൻ സെന്ററിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ചുറ്റിയിട്ടിരുന്ന കേബിളുകൾക്ക് തീപിടിച്ചത്. കട്ടപ്പനയിൽനിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും അതിനുമുമ്പ് നാട്ടുകാർ ഇടപെട്ട് തീകെടുത്തിയിരുന്നു.
സമാനമായ രീതിയിൽ ഇവിടെ മുമ്പും മൂന്നുതവണ തീപിടിത്തം ഉണ്ടായതായി വ്യാപാരികൾ പറഞ്ഞു. അറ്റകുറ്റപ്പണിയുടെ പേരിൽ പ്രദേശത്ത് നിരന്തരമായി വൈദ്യുതി മുടങ്ങുന്നതായും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണ് ഉണ്ടാകുന്നതെന്നും ആക്ഷേപമുണ്ട്. അധികൃതർ അനാസ്ഥ തുടർന്നാൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു.
അതേസമയം വൈദ്യുതലൈനിലെ തീ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചത് കെഎസ്ഇബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത് സ്ഥലത്ത് വാക്കുതർക്കത്തിന് ഇടയാക്കി. പിന്നീട് കെഎസ്ഇബി ജീവനക്കാരെത്തി കേടുപാടുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
What's Your Reaction?