കട്ടപ്പന മുന്‍സിഫ് കോടതിയില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
കട്ടപ്പന മുന്‍സിഫ് കോടതിയില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ഇടുക്കി: കട്ടപ്പന മുന്‍സിഫ് കോടതിയില്‍ പ്രവര്‍ത്തനമാരംഭിച്ച താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ക്യാമ്പ് ഓഫീസ് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഡോ. കൗസര്‍ ഇടപ്പകത്ത് ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് കട്ടപ്പന ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന അഡ്വ. എ എം മൈക്കിളിന് സ്വീകരണം നല്‍കി. കട്ടപ്പന മുന്‍സിഫ് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന പരേതനായ അഡ്വ. സണ്ണി ചെറിയാന്‍ കുറ്റിപ്പുറത്തിന്റെ ഫോട്ടോ അനാച്ഛാദനം ജസ്റ്റിസ് ഡോ. കൗസര്‍ ഇടപ്പകത്ത് നിര്‍വ്വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു സ്‌കറിയ അധ്യക്ഷനായി. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജഡ്ജ് അനു എസ് പണിക്കര്‍, കട്ടപ്പന എഫ്ടിഎസ്‌സി കോടതി ജഡ്ജ് ബില്‍കുല്‍ ജി ആര്‍, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി സിജി എന്‍ എന്‍, അഡ്വ. ജോസഫ് കാവങ്കല്‍, അഡ്വ. പ്രസീത കെ പിള്ള, അഡ്വ. ജെം കോരസണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?