എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖ അസീസി സ്നേഹാശ്രമത്തില്‍ വസ്ത്രങ്ങള്‍ നല്കി
എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖ അസീസി സ്നേഹാശ്രമത്തില്‍ വസ്ത്രങ്ങള്‍ നല്കി
ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖയിലെ വനിതാ സംഘവും കുമാരി സംഘവും ചേര്‍ന്ന് ഇരുപതേക്കര്‍ അസീസി സ്നേഹാശ്രമത്തിലും നരിയമ്പാറ അസീസി സ്നേഹാശ്രമത്തിലും വസ്ത്രങ്ങളും ഭക്ഷണവും നല്കി. മലനാട് യൂണിയന് പ്രസിഡന്റ് ബിജു മാധവന് ഉദ്ഘാനം ചെയ്തു. ശാഖാ പ്രസിഡന്റ് സജീന്ദ്രന് പൂവാങ്കല്‍, സെക്രട്ടറി ബിനു പി ഡി പാറയില്‍, വനിതാ സംഘം യൂണിയന് പ്രസിഡന്റ് വത്സല, വനിതാ സംഘം പ്രസിഡന്റ് ഷീബ വിജയന്, സെക്രട്ടറി ശാലിനി ശിവദാസ്, വൈസ് പ്രസിഡന്റ് ബിനു ബിജു, കുമാരി സംഘം പ്രസിഡന്റ് രേഷ്മ എന്നിവര്‍ നേതൃത്വം നല്കി.
What's Your Reaction?