ചെമ്പകപ്പാറ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 

ചെമ്പകപ്പാറ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 

Apr 27, 2026 - 11:07
 0
ചെമ്പകപ്പാറ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: ചെമ്പകപ്പാറ എന്‍എസ്എസ് മന്നം മെമ്മോറിയല്‍ കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. ഹൈറേഞ്ച് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിനുമുമ്പില്‍ ഭദ്രദീപം തെളിച്ചു. രക്ഷാധികാരി ഭാസ്‌കരന്‍ നായര്‍, മുതിര്‍ന്ന അംഗം ഭാരതിയമ്മ, യൂണിയന്‍ ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ ആദരിച്ചു. കരയോഗം പ്രസിഡന്റ് പി ജി മഹേഷ് കുമാര്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി പി ടി അജയന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ഉഷ എം നായര്‍, യൂണിയന്‍ അംഗങ്ങളായ ഹരി എസ് നായര്‍, കെ എന്‍ സുകുമാരന്‍ നായര്‍, കരയോഗം സെക്രട്ടറി ഇ ജി സുധാകരന്‍ നായര്‍, മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കണ്‍വീനര്‍ ബി കെ ശ്രീനിവാസന്‍, പുഷ്പ സുബാഷ്, പ്രീത സന്തോഷ്, പി കെ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow