കെവിവിഇഎസ് ചക്കുപള്ളം ബഥനി ആശാഭവന് ഇസിജി മെഷീന്‍ കൈമാറി

കെവിവിഇഎസ് ചക്കുപള്ളം ബഥനി ആശാഭവന് ഇസിജി മെഷീന്‍ കൈമാറി

Sep 29, 2026 - 11:12
 0
കെവിവിഇഎസ് ചക്കുപള്ളം ബഥനി ആശാഭവന് ഇസിജി മെഷീന്‍ കൈമാറി
This is the title of the web page

ഇടുക്കി: കെവിവിഇഎസ് ചക്കുപള്ളം യൂണിറ്റ് ബഥനി ആശാഭവന് ഇസിജി മെഷീന്‍ കൈമാറി.  ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍ മെഷീന്‍ കൈമാറി. 14ലേറെ അന്തേവാസികളാണ് നിലവില്‍ ഇവിടെയുള്ളത്. കിടപ്പുരോഗികള്‍ അടക്കമുള്ള അന്തേവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യപ്പെടുന്നതാണ് നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള ഇസിജി മെഷീനെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തില്‍ അധ്യക്ഷനായി. കെവിവിഇഎസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോസുകുട്ടി മാത്യു പയ്യലുമുറിയില്‍, പഞ്ചായത്തംഗങ്ങളായ പ്രദീപ് മധുരമറ്റത്തില്‍, ശോഭാ ബൈജു, കെവിവിഇഎസ് വൈസ് പ്രസിഡന്റ് റെജി മടുക്കാവുങ്ങല്‍, സെക്രട്ടറി ജോഷി പുതിയാപറമ്പില്‍, വനിതാ വിങ് പ്രസിഡന്റ് അനിതാ റോയി, ആശാ ഭവനിലെ മദര്‍ ജെറോസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow