കട്ടപ്പനയില്‍ പുസ്തകോത്സവം തുടങ്ങി: 100ലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ കുറഞ്ഞനിരക്കില്‍ വില്‍പ്പനയ്ക്ക്
കട്ടപ്പനയില്‍ പുസ്തകോത്സവം തുടങ്ങി: 100ലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ കുറഞ്ഞനിരക്കില്‍ വില്‍പ്പനയ്ക്ക്
ഇടുക്കി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം കട്ടപ്പന ടൗണ്‍ ഹാളില്‍ തുടങ്ങി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി കെ മധു ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. അബുദാബി ശക്തി അവാര്‍ഡ് ജേതാവ് കെ ടി രാജീവിനെ ആദരിച്ചു. താലൂക്ക് കൗണ്‍സിലുകളെയും ലൈബ്രറികളെയും അനുമോദിച്ചു. വൈകിട്ട് കലാപരിപാടികള്‍ നടക്കും. 30ന് വൈകിട്ട് നാലിന് കാഞ്ചിയാര്‍ രാജന്റെ കവിതാസമാഹാരം 'കുട്ടിപ്പട്ടാളം', കെ ടി രാജീവിന്റെ കവിതാസമാഹാരം 'ചരിത്രം ചരിത്രത്തോട് പറഞ്ഞത്' എന്നിവ പ്രകാശനം ചെയ്യും. തുടര്‍ന്ന് ജില്ലയിലെ കവികളും എഴുത്തുകാരും പങ്കെടുക്കുന്ന കവിയരങ്ങും നടക്കും. സംസ്ഥാനത്തെ 100ലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ ഇവിടെ കുറഞ്ഞനിരക്കില്‍ ലഭ്യമാണ്.
What's Your Reaction?