അണക്കര ഗവ. സ്‌കൂളില്‍ ഓണാഘോഷം വര്‍ണാഭം
അണക്കര ഗവ. സ്‌കൂളില്‍ ഓണാഘോഷം വര്‍ണാഭം

ഇടുക്കി: അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. വിദ്യാര്‍ഥികള്‍ മാവേലി മന്നന്‍മാരായും മലയാളി മന്നന്‍, മലയാളി മങ്കമാരായും ആഘോഷത്തില്‍ പങ്കാളികളായി. പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ് ഉദ്ഘാടനം ചെയ്തു. ആഹ്ലാദത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഒരുമയുടെയും ഉത്സവമായി ഓണം ആഘോഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവാതിര, ഓണപ്പാട്ട്, മെഴുകുതിരി കത്തിച്ച് ഓട്ടം, ചാക്കിലോട്ടം, മലയാളി മങ്ക, വടംവലി മത്സരങ്ങളും നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അധ്യാപകരായ ബിന്ദു വര്‍ഗീസ്, സിന്ധു ജോര്‍ജ്, അബ്ദുല്‍ മുനീം, അനു എ.ബി, പേള്‍ ബേത്ത, രാധിക, ശ്രീജ, ഇളയരാജ, ജയ്‌സണ്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.ള
What's Your Reaction?






